ഓസ്ലോ: 2026 നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ ജര്‍മനിയുടെ വിന്‍സെന്റ് കൈമറിനെ തോല്‍പ്പിച്ചു.
മൂന്നാം റൗണ്ടില്‍ നോര്‍വെയുടെ സൂപ്പര്‍ താരം മാഗ്നസ് കാള്‍സനെയും പ്രഗ്നാനന്ദ കീഴടക്കിയിരുന്നു. ടൂര്‍ണമെന്റില്‍ പ്രഗ്നാനന ഇതോടെ മൂന്നു ജയം സ്വന്തമാക്കി.
നാലാം റൗണ്ടില്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ ഡി. ഗുകേഷ് തോല്‍വി വഴങ്ങി. കാള്‍സനാണ് ഗുകേഷിനെ തോല്‍പ്പിച്ചത്.
വനിതാ വിഭാഗം നാലാം റൗണ്ടില്‍ ഇന്ത്യയുടെ കൊനേരു ഹംപി ജയിച്ചപ്പോള്‍ ദിവ്യ ദേശ്മുഖ് പരാജയപ്പെട്ടു. ടൂര്‍ണമെന്റില്‍ ദിവ്യയുടെ ആദ്യ തോല്‍വിയാണ്.